---
title: "തല' ചുവന്നെങ്കിലും തലശേരിയിൽ എൽഡിഎഫിന് 5 സീറ്റ് നഷ്ടം ; 7 ൽ നിന്നും 13 സീറ്റുകളിലേക്കുയർന്ന് യൂഡിഎഫ്"
english_title: "Despite the 'red' head, LDF loses 5 seats in Thalassery; UDF increases from 7 to 13 seats"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/331021/Despite the 'red' head, LDF loses 5 seats in Thalassery; UDF increases from 7 to 13 seats"
published_at: "2025-12-13T23:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693daa05bd6c8_Untitled-3_copy.jpg"
keywords: []
---

# തല' ചുവന്നെങ്കിലും തലശേരിയിൽ എൽഡിഎഫിന് 5 സീറ്റ് നഷ്ടം ; 7 ൽ നിന്നും 13 സീറ്റുകളിലേക്കുയർന്ന് യൂഡിഎഫ്

> **Lead Summary:** ശക്തമായ പോരാട്ടത്തിനൊടുവില്‍ തലശേരി നഗരസഭ എല്‍.ഡി.എഫ് നിലനിര്‍ത്തി. നഗരസഭയില്‍ കൂട്ടിച്ചേര്‍ത്ത ഒരുവാര്‍ഡടക്കം 53 അംഗ സീറ്റുകളില്‍ എല്‍.ഡി.എഫ് 32 സീറ്റുകള്‍നേടി. കഴിഞ്ഞതവണ 37സീറ്റുകള്‍ ഉണ്ടായിരുന്ന എല്‍.ഡി.എഫിന് അഞ്ചു സീറ്റുകള്‍ കുറഞ്ഞു. ഏഴുസീറ്റുകള്‍ ഉണ്ടായിരുന്ന യു.ഡി.എഫ് 13 സീറ്റുകള്‍ നേടിയാണ് കരുത്തു കാട്ടിയത്. യു.ഡി.എഫിനെ സംബന്ധിച്ച് വലിയ മുന്നേറ്റമാണുണ്ടായത്.

## Article Content

ശക്തമായ പോരാട്ടത്തിനൊടുവില്‍ തലശേരി നഗരസഭ എല്‍.ഡി.എഫ് നിലനിര്‍ത്തി. നഗരസഭയില്‍ കൂട്ടിച്ചേര്‍ത്ത ഒരുവാര്‍ഡടക്കം 53 അംഗ സീറ്റുകളില്‍ എല്‍.ഡി.എഫ് 32 സീറ്റുകള്‍നേടി. കഴിഞ്ഞതവണ 37സീറ്റുകള്‍ ഉണ്ടായിരുന്ന എല്‍.ഡി.എഫിന് അഞ്ചു സീറ്റുകള്‍ കുറഞ്ഞു. ഏഴുസീറ്റുകള്‍ ഉണ്ടായിരുന്ന യു.ഡി.എഫ് 13 സീറ്റുകള്‍ നേടിയാണ് കരുത്തു കാട്ടിയത്. യു.ഡി.എഫിനെ സംബന്ധിച്ച് വലിയ മുന്നേറ്റമാണുണ്ടായത്.

എട്ടു സീറ്റുണ്ടായിരുന്ന ബി.ജെ.പി ആറായി കുറഞ്ഞു. കഴിഞ്ഞ ഭരണത്തില്‍ ബി.ജെ.പി രണ്ടാമത്തെ ഒറ്റകക്ഷിയായിരുന്നു. ആദ്യമായി ഒരുസീറ്റ് നേടി എസ്.ഡി.പി.ഐ അക്കൗണ്ട് തുറന്നു. ബാലത്തില്‍ വാര്‍ഡില്‍ കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റില്‍ കോണ്‍ഗ്രസ് നേതാവ് എം.പി അരവിന്ദാക്ഷനെയാണ് എസ്.ഡി.പി.ഐ പരാജയപ്പെടുത്തിയത്. അപ്രതീക്ഷമായ തോല്‍വിയാണ് കോണ്‍ഗ്രസ് ഇവിടെ നേരിടേണ്ടി വന്നത്.

കോണ്‍ഗ്രസിന് മൂന്നു സീറ്റുകള്‍ മാത്രമാണ് നേടാന്‍ കഴിഞ്ഞത്. 10 സീറ്റുകളിലാണ് മുസ് ലിം ലീഗ് ജയിച്ചത്. വീവേഴ്‌സ് വാര്‍ഡില്‍ വെല്‍ഫയര്‍ പാര്‍ട്ടി ഒരു സീറ്റും നേടി. വെല്‍ഫയര്‍ പാര്‍ട്ടി ഇത് രണ്ടാം തവണയാണ് നഗരസഭയില്‍ വിജയിക്കുന്നത്. ഏറ്റവും വലിയ ഒറ്റകക്ഷിയായ എല്‍.ഡി.എഫ് നഗരസഭ ഭരിക്കും.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/331021/Despite the 'red' head, LDF loses 5 seats in Thalassery; UDF increases from 7 to 13 seats)